ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ. എസ്.റിയാസ് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി വ്യാപാര ദിന സന്ദേശം നൽകി മധുര വിതരണം നടത്തി സഹായ ധന വിതരണവും നൽകിയതിനു ശേഷം രോഗികളെയും അവശരെയും അനാഥരെയും സംരക്ഷിക്കുന്ന "ഗാർഡിയൻ എയ്ഞ്ചൽസ്" എന്ന സ്ഥാപനം സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ നൽകുകയും ചെയ്തു വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്,കെ.മുസ്തഫ,കെ.വി.ഇബ്രാഹിംകുട്ടി,സി.പി. ഷൌക്കത്തലി സെക്രട്ടറിമാരായ നാസർ.കെ.കെ,അഷ്‌റഫ്.സി.ടി,അലി അല്പി സെക്രട്ടറിയേറ്റ് മെമ്പർമാരായ പി.കെ.നിസാർ,ജമാൽ.കെ.പി.പിവാഹിദ് പനാമ,ജില്ല എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.വി.സൈനുദ്ധീൻ,കെ.വി. ടി.അബ്ദുൽ ഗഫൂർ യൂത്ത് വിംഗ് ഭാരവാഹികൾ ആയ ശിഹാബ്. കാന്താരി,ജാബിർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു
ചടങ്ങിന് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു.
Kerala Traders and Industry Coordination Committee celebrated Traders' Day under the leadership of Taliparamba Merchants Association